കേവിഡ് 19; പൊതുഗതാഗതം പ്രതിസന്ധിയിൽ
ശശി കളരിയേൽ
കൊറോണ നിയന്ത്രണങ്ങൾ നീക്കിയാലും സ്വകാര്യ ബസ്സുകൾ എന്നുമുതൽ ഓടിത്തുടങ്ങും എന്നത് അനിശ്ചിതമായി തുടരുന്നു. സർക്കാർ പറയുന്ന മാനദണ്ഡമനുസരിച്ച് ബസ്സ് ഓടിക്കാൻ കഴിയണമെങ്കിൽ ബസ്സ് ചാർജ് വർദ്ധിപ്പിക്കാതെ പറ്റില്ലെന്നാണ് ബസ്സ് ഓണർമാരുടെ തീരുമാനം. ഈ മാസം 17 ന് നിയന്ത്രണങ്ങൾ നീങ്ങി പരീക്ഷകൾ നടത്താൻ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ പൊതുഗതാഗതം നടപ്പിലായില്ലെങ്കിൽ കുട്ടികൾക്ക് പരീക്ഷ എഴുതാൻ എത്താൻ കഴിയുമോ എന്ന കടുത്ത ആശങ്കയുണ്ട്. ബസ് മുതലാളിമാരുമായി ഗൗരവമായ ഒരു ചർച്ച നടത്താൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
കേരളത്തിൽ ആദ്യമായി ബസ് ഓടുന്നത് 1910 യിൽ ആണ്. കോട്ടയം - പാലാ റൂട്ടിൽ ആണ് ആദ്യ ബസ് ഓടിയത്. ഫ്രാൻസിൽ നിന്നും കപ്പലിൽ കയറ്റി ആണ് ബസ് കൊണ്ട് വന്നത്. ബസിൽ ആകെ 10 സീറ്റ് ആണ് ഉണ്ടായിരുന്നത്. കൽക്കരി ആയിരുന്നു ഇന്ധനം. പാലായിൽ നിന്ന് കോട്ടയം വരെ എത്താൻ ഏതാണ്ട് രണ്ടര മണിക്കൂർ എടുത്തു. ചെങ്കല്ലും, കുഴികളും നിറഞ്ഞ വഴി അല്ലെ അത് കൊണ്ട് ആയിരിക്കും ഇത്രയും സമയം എടുത്തത്.
'അഗസ്തി മത്തായി' ആയിരുന്നു ബസിന്റെ ഉടമ. മീനച്ചിൽ മോട്ടോർ അസോസിയേഷൻ എന്ന് ആയിരുന്നു ബസിന്റെ പേര്. മറ്റ് സ്ഥലങ്ങളിൽ നിന്ന് വരെ ബസ് കാണാൻ അന്ന് ആളുകൾ പാലായിലേക്ക് എത്തിയിരുന്നു. കാളവണ്ടിയും, കുതിരവണ്ടിയും മാത്രം ഓടിക്കൊണ്ടിരുന്ന വഴിയിലൂടെ ആദ്യമായി ബസ് ഓടിയത് അത്ഭുതത്തോടെ ആണ് ആളുകൾ കണ്ടത്.



Author Coverstory


Comments (0)